പൂഞ്ഞാർ ജോബ് പോർട്ടലിലേക്ക് സ്വാഗതം
തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിച്ച് തൊഴിൽ അന്വേഷകർക്ക് അവസരങ്ങളക്കുറിച്ചുള്ള അറിവ് പകരുന്നതിനും, തൊഴിൽ ദാതാക്കൾക്ക് തങ്ങളുടെ സംരംഭങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനും വേണ്ടി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്ത് തികച്ചും സൗജന്യമായി തുടങ്ങിയിരിക്കുന്ന ഒരു വെബ് പോർട്ടൽ ആണ് പൂഞ്ഞാർ ജോബ്സ്.കേരളത്തിൽ വർധിച്ചു വരുന്ന വിദേശ കുടിയേറ്റത്തിന് ഒരു ചെറിയ മാറ്റം വരുത്തുവാനും നമ്മുടെ നാട്ടിലെ പുതിയ വ്യവസായ സംഭരഭകരെ പ്രോത്സാഹിപ്പിക്കുക എന്നതും ഈ ജോബ് പോർട്ടൽ ലക്ഷ്യം വെക്കുന്നു.
കാർഷിക,വ്യാപാര മേഖലകൾ മുരടിപ്പിൽ ആയതോടുകൂടി നമ്മുടെ പ്രദേശത്ത് തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുകയാണ്. അതേപോലെതന്നെ വൈദഗ്‌ധ്യവും, എക്സ്പീരിയൻസും ഉള്ള ആളുകളെ ലഭ്യമാകാതെ പലപ്പോഴും സംരംഭകരും ബുദ്ധിമുട്ടുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയും, നമ്മുടെ പ്രദേശത്ത്, പ്രത്യേകിച്ചും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പരമാവധി ആളുകൾക്ക് തൊഴിൽ ഉറപ്പുവരുത്തുകയും, മികച്ച ഒരു തൊഴിൽ സംസ്കാരം രൂപപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശവും ഇതിനുണ്ട്. കൂടുതൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നാടിന്റെ ഉൽപാദന പ്രക്രിയയും അതുവഴി സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യങ്ങളും ഈ വെബ് പോർട്ടൽ രൂപീകരണത്തിന്റെ പിന്നിലുണ്ട്.
പൂഞ്ഞാർ ജോബ് പോർട്ടൽ വഴി തൊഴിൽ അന്വേഷകർക്കും, തൊഴിൽദായകർക്കും ബന്ധപ്പെടാൻ ഒരു വേദി എന്ന ദൗത്യം മാത്രമേ നിർവഹിക്കപ്പെടുന്നുള്ളൂ. വിശ്വാസ്യതയുള്ള മികച്ച തൊഴിൽ സംരംഭകരെ മാത്രമായിരിക്കും പൂഞ്ഞാർ ജോബ്സ് വെബ് പോർട്ടലിൽ ലിസ്റ്റ് ചെയ്ത് തൊഴിലവസരങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിന് അനുവദിക്കുകയുള്ളൂ എങ്കിലും, രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽ ലഭ്യമാകും എന്ന ഉറപ്പു നൽകാൻ പൂഞ്ഞാർ ജോബ്സ് വെബ് പോർട്ടലിന് കഴിയില്ല. അതേപോലെതന്നെ തൊഴിൽ ദാതാക്കൾ മുന്നോട്ടുവയ്ക്കുന്ന ജോലിയുടെ സ്വഭാവം, സേവന-വേതന വ്യവസ്ഥകൾ, ബന്ധപ്പെട്ട മറ്റിതര കാര്യങ്ങൾ എന്നിവയൊക്കെ തൊഴിൽ അന്വേഷകരും, തൊഴിൽ ദാതാക്കളും തമ്മിൽ നേരിട്ട് ആശയവിനിമയത്തിലൂടെ വ്യക്തതയും, ഉറപ്പും വരുത്തേണ്ടതാണ്. ഇക്കാര്യങ്ങളിൽ ഒന്നും പൂഞ്ഞാർ ജോബ്സ് വെബ് പോർട്ടൽ ഏതെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല.
തികച്ചും സുതാര്യമായും വിശ്വാസ്യതയും സുദൃഢബന്ധവും ഉറപ്പുവരുത്തി പ്രവർത്തനങ്ങൾ നടത്തുക എന്ന കാഴ്ചപ്പാടോടെയാണ് ഈ ജോബ് പ്ലാറ്റ്ഫോം രൂപീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ ജോലികൾ ഉൾപ്പെടെ ദിവസ ജോലി വരെയുള്ള തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും ഒരുമിപ്പിക്കുന്ന സാധ്യതയാണ് പൂഞ്ഞാർ ജോബ്സ് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിവസിക്കുന്ന തൊഴിൽരഹിതർക്ക് നാട്ടിലും, മറുനാട്ടിലും ജോലി ലഭ്യമാക്കുന്നതിനും,അത് സംബന്ധമായ വിവരങ്ങൾ അറിയിക്കാനും തയ്യാറാക്കുന്ന ഈ വെബ്സൈറ്റിൽ ബയോഡേറ്റ അപ് ലോഡ് ചെയ്യുകയും അതനുസരിച്ച് തൊഴിൽ അന്വേഷിക്കാർക്ക് തൊഴിൽ ദാതാക്കളുമായി നേരിൽ ബന്ധപ്പെടാൻ അവസരം ഒരുക്കുകയും ചെയ്യും. മുൻ സൂചിപ്പിച്ചത് പോലെ ജോലി, വേതനം മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച ആശയവിനിമയവും ധാരണയും നേരിട്ടായിരിക്കും. നാടിന്റെ പുരോഗതിയും ഓരോ കുടുംബത്തിന്റെയും ജീവിത സുരക്ഷിതത്വവും ലക്ഷ്യം വെച്ച് ഒരു ക്ഷേമ സമൂഹം ലാക്കാക്കിയുള്ള പ്രവർത്തനത്തിൽ ജനപ്രതിനിധിയുടെ നേതൃപരമായ പങ്ക് എന്ന കാഴ്ചപ്പാടാണ് സൗജന്യമായ ഈ വേദിയൊരുക്കിയതിന്റെ ഉദ്ദേശലക്ഷ്യം.
പൂഞ്ഞാർ ജോബ്സിലൂടെ ഓരോരുത്തരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുകയും ജീവിതം പുഷ്ഠിപ്പെടുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വിശ്വസ്തതയോടെ,
ടീം പൂഞ്ഞാർ ജോബ് പോർട്ടൽ
Poonjar Job Portal
An initiative by
Adv. Sebastian Kulathunkal MLA
Welcome to Poonjar Jobs!
We are delighted to introduce "Poonjar Jobs," a dedicated job portal initiated by Adv. Sebastian Kulathunkal, MLA of Poonjar constituency. Our primary objective is to facilitate the exchange and dissemination of job opportunities exclusively within the Poonjar constituency.
At Poonjar Jobs, we understand the importance of providing a platform where local employers and job seekers can connect, fostering a stronger local economy and promoting employment within our society. We strive to bridge the gap between job seekers and employers, making it easier for individuals to find suitable employment opportunities and for business to attract talented individuals.
While Poonjar Jobs serves as a valuable resource for job seekers, we do not provide any guarantee of job placement. We are an intermediary platform which facilitates the sharing of job listings and relevant information as a free service. Therefore, we kindly request all users to exercise their own discretion and due diligence while applying for jobs or interacting with prospective employers.
We emphasize that the officials of Poonjar Jobs are not liable or responsible for any malpractices or unethical activities conducted by individuals or organizations offering job opportunities through our portal eventhough we enlist the employers only after the proper verification. We encourage all users to report any suspicious or fraudulent activities promptly, and we will take appropriate action to ensure the integrity of our platform.
Poonjar Jobs aims to create a transparent and reliable job marketplace, fostering opportunities for growth and prosperity within the Poonjar constituency. We sincerely hope that our platform serves as a valuable resource for both job seekers and employers, promoting local talent and contributing to the overall development of our community.
Thank you for choosing Poonjar Jobs, and we wish you all the best in your job search or recruitment endeavors!
Best regards,
Team Poonjar Job Portal